കേരളത്തിലെ ഏറ്റവും മികച്ച സംഘാടനാപാടവം ഉള്ള മുസ്‌ലിം നേതാവ് ആരാണെന്ന്


കേരളത്തിലെ ഏറ്റവും മികച്ച സംഘാടനാപാടവം ഉള്ള മുസ്‌ലിം നേതാവ് ആരാണെന്ന് ചോദിച്ചാല്‍ രണ്ടു വട്ടം ആലോചിക്കാതെ ഞാന്‍ പറയുന്ന പേര് കാന്തപുരം അബൂബക്കര്‍ മുസല്ല്യാരുടെതായിരിക്കും.“

ആഴ്ചകള്‍ക്ക് മുംബാണ്‍ സംഭവം. 'കേശപൂജ' ഇതിവ്ര്ത്തമായി എഴുതപ്പെട്ട ഒരു കഥ വായിച്ച് തിടങ്ങുകയായിരുന്നു. ബറകതിനു വേണ്ടി കഥയുടെ തുടക്കത്തില്‍ കാന്തപുരമുസ്താദ് പരാമര്‍ശിക്കപ്പെട്ടത് കണ്ടപ്പോള്‍ കഥാക്ര്‍ത്ത് സുന്നീ മര്‍കസില്‍ നിന്നും ബിരുധമെടുത്തിറങ്ങിയ വല്ല സഖാഫിയുമായിരിക്കുമെന്ന് ഒരു നിമിഷം കരുതിപ്പോയി. ഒറ്റയിരുപ്പില്‍ തന്നെ കഥ മുഴുവനും വായിച്ച് കഴിഞ്ഞപ്പൊഴാണു കഥാകാരന്‍ സഖാഫിയല്ലെന്നും, പള്ളിക്ക് പുറം തിരിഞ്ഞ് നിന്നു പള്ളക്കടിച്ച് കരഞ്ഞ് കഥാക്ര്‍ത്ത് സമൂഹത്തിന്‍റെ മുന്നില്‍ അവതരിപ്പിച്ച ‘പ്രശ്നം’ പള്ളിയോ പള്ളയോ അല്ലെന്നും ബോധ്യമായത്.

കഥ പോയ വഴിയിലേക്ക് തിരിയുന്നതിനു മുംബ് കഥകള്‍ സ്ര്‍ഷ്ടിക്കപ്പെടുന്ന പശ്ചാത്തലം നമുക്കൊന്ന് പരിശോധിക്കാം. വര്‍ഷങ്ങള്‍ക്ക് മുംബ് കാന്തപുരമുസ്താദ് ലക്ഷങ്ങള്‍ മുടക്കി മര്‍കസ് കോമ്പ്ലക്സ് നിര്‍മ്മിക്കുംബോള്‍ കോഴിക്കോടിലെയും പരിസരങ്ങളിലെയും അങ്ങാടികളിലും പീടികക്കോലായികളിലും പല കഥാകാരന്മാരുമുണ്ടായിരുന്നു. ഇന്നത്തെ പോലെ ഇന്‍റര്‍നെറ്റുകളോ കഥകള്‍ മാത്രം പറയുന്ന പത്രമാധ്യമങ്ങളോ ചാനലുകളോ അന്ന് വ്യാപകമാകാതിരുന്നതിനാലാവാം അന്നത്തെ കഥാകാരന്മാര്‍ക്ക് അവരുടെ പ്രദേശങ്ങള്‍ക്കപ്പുറത്തേക്ക് പ്രചാരം ലഭിച്ചില്ലെന്ന് മാത്രം. എങ്കിലും, പൊടികളും നിറങ്ങളും ചേര്‍ത്ത കഥകള്‍ നിര്‍മ്മിക്കാനും ആ കഥകളിലൂടെ കാന്തപുരമുസ്താദിനെയും അദ്ദേഹത്തിന്‍റെ പ്രസ്ഥനത്തെയും കല്ലെറിയാനും മിനക്കെട്ടവര്‍ തന്നെ പിന്നീട് മര്‍കസ് കോമ്പ്ലക്സിന്നടുത്ത് കോമ്പ്ലക്സുകള്‍ നിര്‍മ്മിക്കുന്നതാണ്‍ കഥകള്‍ വായിക്കുന്നവര്‍ക്ക് കാണാന്‍ കഴിഞ്ഞത്.

എന്നാല്‍ പുതിയ കാലത്തെ കഥകള്‍ക്ക് ആവശ്യത്തിലേറെ പ്രാചാരവും അതുകൊണ്ടു തന്നെ ആ കഥാകാരന്മാര്‍ക്ക് അശ്ലീല കഥാപ്രിയര്‍ക്കിടയില്‍ നല്ല പ്രശസ്തിയും ലഭിക്കുന്നുണ്ട്. എല്ലാ കഥകളും നല്ല ലക്ഷ്യത്തിനായി വായിക്കുന്നവര്‍ക്ക് ഉല്‍കണ്ടയും ഒപ്പം ആശങ്കകളും ജനിക്കുകയും ചെയ്യുന്നു.  ‘കേശപൂജ’ കഥയും അതിന്‍റെ ഇതി വ്ര്‍ത്തം പിടിച്ച് പല്‍ ഇന്‍റര്‍നെറ്റ് കഥാകാരന്മാരും ബ്ലോഗര്‍മാരും മത്സരിച്ച് നിര്‍മ്മിക്കുന്ന മറ്റു കഥകളും തിരക്കഥകളും വായിക്കുന്നവര്‍ക്ക് ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങള്‍ ബാക്കിയാവുന്നുവെന്നത് ആ വായനക്കാരുടെ വൈകല്യമാവാനിടയില്ല! വയനാടിന്‍റെയും മലയോരപ്രദേശങ്ങളുടെയും ചെറ്റക്കുടിലുകളുടെ ദയനീയത നൊംബരമായി എഴുതിയ ‘കേശപൂജ’ നാല്പത് കോടിയുടെ പള്ളിക്കു പുറം തിരിഞ്ഞു നിന്ന് പള്ളക്കടിച്ച് പറഞ്ഞ ‘പ്രശ്നം’ തന്നെയായിരുന്നു പിന്നീട് കഥകളും തിരക്കഥകളും രചിക്കാന്‍ മത്സരിച്ച മറ്റു കഥാകാരന്മാരുടേതുമെന്നത് ആ കഥാകാരന്മാരുടെ മന:പൊരുത്തമാകാനുമിടയില്ല! എങ്കിലും... പരിശുദ്ധമായ സനദ് വഴി സ്ഥിരപ്പെട്ട ഹദീസുകളെ തള്ളുന്നത് റസൂലിനെ തള്ളുന്നത് തന്നെയാവുന്നത് പോലെ, പരിശുദ്ധമായ സനദ് വഴി സ്ഥിരപ്പെട്ട റസൂലുല്ലാഹി(സ)യുടെ ആസാറുകളെ തള്ളുന്നതും റസൂലിനെ തള്ളുന്നത് തന്നെയല്ലേ എന്ന് ചില വായനകാരെങ്കിലും വേദനകൊണ്ട് ചോദിച്ച് പോയപ്പോള്‍ ലളിതമായ ഭാഷയില്‍ ‘കേശപൂജ‘ യുടെ     കഥാക്ര്‍ത്ത് ചിരിച്ച് കൊണ്ട് പറയുന്നു - “കഥയില്‍ ചോദ്യമില്ല!!!”

പള്ളിക്കടവിലെ പണ്ടിതന്മാരെ പോലെയല്ല, അംബലക്കടവിലെ പണ്ടിതന്മാര്‍ കഥ പറയുന്നതിലും ഒരു പടി മുന്നില്‍ തന്നെയാണെന്നതാണ്‍ ഈ കഥകള്‍ മുഴുവനും വായിക്കുന്നവര്‍ എത്തിച്കേരുന്ന നിരവധി നിഗമനങ്ങളില്‍ ഒന്നു. കഥകള്‍ മാത്രം പറയാന്‍ ശീലിച്ച അംബലക്കടവുകാരന്‍ ഇടക്കൊരല്പം ‘കാര്യം’ പറഞ്ഞ് പോയതാണ്‍ തന്‍റെ പുതിയ കഥകള്‍ക്ക് നല്ല വേരോട്ടം ലഭിക്കാതെ പോയതെന്നത് നിരൂപണങ്ങളിലുള്‍കൊള്ളിക്കുന്ന നല്ല വായനക്കാരുമുണ്ടാകാം. മുംബ് കാശ്മീരിലൂടെ കാന്തപുരമുസ്താദിനെ തേടിയെത്തിയ തിര്‍കേശം വ്യാജമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ അന്ന് കഥകള്‍ തയാറാക്കുന്നതിനിടയിലാണ്‍ റസൂലുല്ലാഹി(സ)യുടെ ഒറിജിനല്‍ തിരുകേശം അബൂദാബിയിലെ ഗസ്-റ്ജി കുടുംബത്തിന്‍റെ കൈയിലുണ്ടെന്ന ‘കാര്യം’ ‘നിഷ്കളങ്കനായ‘ അംബലക്കടവ് കഥാക്ര്ത്ത് പറഞ്ഞ് പോയത്. ആ ഗസ്-റ്ജി കുടുംബക്കാറ് തന്നെ ആ ഒറിജിനല്‍ തിരുകേശം ജനലക്ഷങ്ങളെ സാക്ഷ്യപ്പെടുത്തി പിന്നീട് കാന്തപുരമുസ്താദിനെ തന്നെ ഏല്പിക്കാനെത്തിയത് വെറും കഥയായി വായിച്ച് മറക്കുന്നതിന്‍ പകരം എഴുതിവെക്കപ്പെട്ട ചരിത്രമാവുകയും ചെയ്തു. താങ്കള്‍ ഒറിജിനല്‍ തിരുകേശമെന്ന് മുംബ് പറഞ്ഞ യഥാര്‍ത്ഥ തിരുകേശമല്ലേ ഇപ്പോള്‍ കാന്തപുരമുസ്താദിന്‍റെ കൈവശമുള്ളതെന്ന് അംബലക്കടവുകാരനോട് ചോദിക്കപ്പെടുംബോള്‍ ആ കഥാകാരനും ഒന്നേ മറുപടി പറയാനുള്ളൂ - “കഥയില്‍ ചോദ്യമില്ല്!!!”

എല്ലാ കഥകള്‍ക്കും നിറം നല്‍കാനും പുതിയ കഥകള്‍ക്ക് പശ്ചാത്തലമൊരുക്കാനും ‘അബ്ദുല്ല’ യെന്ന ശരിയായ കഥക്റ്ത്ത് അക്ഷരങ്ങളൊരുക്കിയതും കൈവെട്ടിലൂടെയും കാല്‍വെട്ടിലൂടെയും മറ്റും കേരളീയ മുസ്ലിം സമുദായത്തിന്‍റെ അന്തസ്സും തേജസ്സും കളഞ്ഞുകുളിച്ച ഒരു ദിനപത്രം ആ അബ്ദുല്ലയ്ക്ക് കഥയെഴുതാന്‍ പേനയും പേപ്പറും നല്‍കിയതും കഥകളുടെ രചയിതാക്കളും നിര്‍മ്മാതാക്കളും തമ്മിലുള്ള കാര്യബന്ധമായിരിക്കാം. റസൂലുല്ലാഹി(സ)യുടെ കാലത്തു തന്നെ റസൂലുല്ലാഹി(സ)യുടെ കൂടെ നിസ്കരിക്കുകയും മറ്റുകാര്യങ്ങളില്‍ പങ്കെടുക്കുകയും തരം കിട്ടുംബോള്‍ ആ പ്രവാചകരെ തരം താഴ്ത്തുകയും ചെയ്തിരുന്ന ഒരു മുനാഫികിന്‍റെ, ഒരു അബ്ദുല്ലയുടെ അതേ പേരു തന്നെ തിര്‍കേശത്തെ തരം താഴ്ത്തി റസൂലുല്ലാഹി(സ)യെ തരം താഴ്ത്തിയ ഈ അബ്ദുല്ലയ്ക്കും ലഭിച്ചത് യാദ്ര്‍ശ്ചികമായിരിക്കാം. പക്ഷെ, റസൂല്‍ (സ)യുടെ കഴിവുകളെ ചോദ്യം ചെയ്ത് സ്വഹാബികളെ കണ്‍ഫ്യൂഷനാക്കി നബി(സ)യെ നിസ്സാരപ്പെടുത്തിയ മുനാഫിഖായ അന്നത്തെ അബ്ദുല്ലയിലുണ്ടായിരുന്ന ‘നിഫാഖ്(വിശ്വാസ കാപട്യം)’ ബുഖാരിയിലെയും മുസ്ലിമിലെയും സ്വഹീഹായ ഹദീസുകള്‍ ചാടിക്കടക്കുന്ന ഇന്നത്തെ അബ്ദുല്ലയില് മറ്റൊരു രൂപത്തിലുണ്ടാകുന്നത് യാദ്ര്‍ശ്ചികമാണെന്ന് പറയാന്‍ വയ്യ! അന്തമായ കാന്തപുരം വിരോധമാണോ സ്വഹീഹായ ഹദീസുകളെ ചാടിക്കടക്കാന്‍ താങ്കളെ പ്രേരിപ്പിക്കുന്നതെന്ന് ആരെങ്കിലും ആ അബ്ദുല്ലയോടോ അദ്ദേഹം കഥയെഴുതിയ പത്രത്തോടോ സങ്കടത്തോടെ ഒന്ന് ചോദിക്കുംബോള്‍ അവരും ചിരിച്ചുകൊണ്ട് പറയുന്നു - “കൂട്ടരേ... കഥയില്‍ ചോദ്യമില്ല!!!” 

ദാറുല്‍ ഹുദയില്‍ നിന്നും ബിരുദമെടുത്തിറങ്ങുന്ന ഹുദവികള്‍ പൊതുവെ ഒരല്പം കാര്യം പറയുന്നവരായിരുന്നുവെന്ന് കരുതിവച്ചിരുന്ന എന്നെപോലെയുള്ളവര്‍ക്ക് തെറ്റി എന്നറിയിച്ചതായിരുന്നു നിരവധി കഥകളും തിരക്കഥകളും നിര്‍മ്മിക്കപ്പെട്ട ഈ പരംബരയില്‍ മുണ്ടമ്പറംബുകാരന്‍ ഹുദവി സാഹിബ് എഴുതിയ നിറം പിടിപ്പിച്ച കഥ. വര്‍ഷങ്ങള്‍ക്ക് മുംബ് ഗസ്-റജിയുടെ വീട്ടില്‍ തിരുകേശ പ്രദര്‍ശനത്തില്‍ പങ്കെടുക്കാനും അറബിയില്‍ അന്‍-ജുമിനുറ്റ് പ്രസംഗിക്കാനും അവസരം ലഭിച്ച ആളാണത്ര ആ ഹുദവി സാഹിബ്. അന്‍-ജുമിനിറ്റ് പ്രസംഗിക്കുംബോഴായാലും ഒരു മിനിറ്റ് തിരുകേശം പ്രദര്‍ശിപ്പിക്കുംബോഴായാലും ഗസ്-റ്ജിയുടെ കൈയിലുള്ള മുടിക്കെട്ടില്‍ ഒരു ഇരുപതിനായിരും മുടിയുണ്ടാകുമെന്ന് എണ്ണിത്തിട്ടപ്പെടുത്താനും മുടിക്ക് ഒരു മീറ്ററോളം നീളമുണ്ടാകുമെന്ന് അളന്ന് തിട്ടപ്പെടുത്താനും ഹുദവിക്ക് സാധിച്ചത് കറാമത് കൊണ്ടാവാന്‍ വഴിയില്ല, മറിച്ച് ദാറുല്‍ ഹുദയില്‍ നിന്നും പഠിച്ച ‘ഗണിത ശാസ്ത്ര’ത്തിന്‍റെ മികവ് കൊണ്ടായിരിക്കാം. കാരണം കാന്തപുരമുസ്താദിനെതിരെയുള്ള ‘ഗണിതശാസ്ത്രം‘ നല്ലവണ്ണം പഠിപ്പിക്കുന്ന ചുരുങ്ങിയ കോളെജുകളിലൊന്നാണല്ലോ ദാറുല്‍ ഹുദ. പക്ഷെ, റസൂല്‍(സ)യുടെ തിരുകേശം എപ്പോഴും വളര്‍ന്നുകൊണ്ടിരിക്കുന്നുവെന്ന് പണ്ടിതന്മാര്‍ പഠിപ്പിച്ചത് പഠിപ്പിക്കുന്നതും സുന്നത് ജമാ-അതിന്‍റെ ആ ആദര്‍ശം ഉള്‍കൊള്ളുന്നതുമാണ്‍ ദാറുല്‍ ഹുദയെന്ന് വിശ്വസിച്ചവര്‍ക്കും തെറ്റി. കാന്തപുരം വിരോധം തലക്ക് പിടിച്ചാല്‍ ആദര്‍ശത്തില്‍ ഒരല്പം വിട്ടുവീഴച ചെയ്യാമെന്ന ഇ.കെ.സുന്നികളുടെ പഴയ നിലപാടില്‍ ഒരു മാറ്റ്വുമില്ലെന്ന ‘കാര്യം’ പണ്ടുമുതലേ കഥകള്‍ വായിക്കുന്നവര്‍ക്ക് നല്ലവണ്ണമറിയാം. പക്ഷെ, സമാന്യ ബുദ്ധിയുള്ളവര്‍ ഹുദവിയോട് ചില ചോദ്യങ്ങള്‍ ചോദിച്ച് പോകുന്നു. വര്‍ഷങ്ങള്‍ക്ക് മുംബ് ഗസ്-റജിയുടെ വീട്ടില്‍ കണ്ട മുടിയുടെ നീളം കൂടുതലാണെന്നും എണ്ണം ഇരുപതിനായിരമാണെന്നും ഓര്‍ത്തെടുക്കാന്‍ വര്‍ഷങ്ങള്‍ക്കിപ്പുറം ആ തിരുകേശം കാന്തപുരമുസ്താദിന്‍റെ കൈയിലെത്തുന്നത് വരെ താങ്കള്‍ കാത്തിരുന്നത് എന്തിനു വേണ്ടിയായിരുന്നു? കോടികള്‍ കൊടുത്ത് ആരുടെയോ കയില്‍ നിന്നും ഗസ്-റജി വാങ്ങിയതാണ്‍ ഈ മുടികളെങ്കില്‍ വിശ്വസിക്കാന്‍ പറ്റുന്ന നീളത്തിലേക്ക് ആ മുടികള്‍ വെട്ടി ക്ലിപ്തമാക്കാന്‍ ഒരു കത്രിക വാങ്ങാന്‍ ഗസ്-റജിയുടെ കൈയില്‍ കാശില്ലായിരുന്നോ? ചോദ്യങ്ങള്‍ ഇങ്ങനെ നീളുംബോഴും മറ്റു കഥാകാരന്മാരെ പോലെ തന്നെ ഹുദവി സാഹിബും ചിരിച്ച്കൊണ്ട് പറയുന്നു - ‘കഥയില്‍ ചോദ്യമില്ല, കൂട്ടരേ... കഥയില്‍ ചോദ്യമില്ല!!!’ ഹുദവിയുടെ നിറം പിടിപ്പിച്ച കഥയിലെ പ്രധാന കഥാപാത്രമായ ‘ചെംബരിക്ക സാഹിബ്’ തന്നെ കഥാപാത്രമാക്കി രചിക്കപ്പെട്ട ഹുദവി സാഹിബിന്‍റെ കഥയില്‍ ഒരല്പം പോലും കാര്യമില്ലെന്നും എനിക്കതില്‍ പങ്കില്ലെന്നും കഥകള്‍ സ്ര്‍ഷ്ടിക്കുന്ന ഇത്തരം വിവാദങ്ങളില്‍ ഒരു താല്പര്യവുമില്ലെന്നും നിഷ്കളങ്കമായി പറയുംബോഴേക്ക് ആ കഥയെഴുതിയ ഹുദവി സാഹിബും അണിയറശില്പികളും പുതിയ അനുംബന്ധം തയാറക്കി കഴിഞ്ഞിരുന്നു - ‘ഈ കഥയിലെ കഥാപാത്രങ്ങള്‍ക്ക് ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ ആരെങ്കിലുമായി എന്തെങ്കിലും ബന്ധം തോന്നുന്നുവെങ്കില്‍ അത് തികച്ചും യാദ്ര്‍ശ്ചിക്മ് മാത്രമായിരിക്കും!!!’

സ്വന്തം ബുദ്ധിയും കഴിവുമുപയോഗിച്ച് ഒരല്പം പ്രശസ്തിക്കു വേണ്ടി ഈ കഥാകാരന്മാര്‍ പരമാവധി നിറം ചേര്‍ത്ത് കഥകള്‍ നിര്‍മിച്ചപ്പോള്‍ ‘ജീവിത’ത്തിലെ കഥകള്‍ക്ക് സംഭവിക്കുന്നത് പോലെ മോഴണവും ഡ്യൂപ്ലികേഷനും ഇന്‍റ്ര്നെറ്റിലെ കഥലോകത്തും സംഭവിക്കുന്നുവെന്നതാണ്‍ വായനക്കര്‍ക്കനുഭവപ്പെട്ട ആശ്ചര്യങ്ങളിലൊന്നു. അശ്ലീലകഥകള്‍ മോഷ്ടിച്ച് സ്വന്തം പേരിലിറക്കാനും അത് ജീവിതത്തിലെ ശ്ലീലമാക്കാനും മെനക്കെടുന്ന നിരവധി ബ്ലോഗര്‍മാര്‍ ‘കേശപൂജ’യുമായി ബന്ധപ്പെട്ട മുഴുവന്‍ കഥകളും മോഷ്ടിച്ച് സ്വന്തം പേരിലിറക്കാനും സ്വന്തം ബ്ലോഗുകളില്‍ പ്രസിദ്ധീകരിക്കാനും ഈ സമയം നല്ലവണ്ണം ഉപയോഗിക്കുകയും ചെയ്ത്. ‘തിര്‍കേശത്തിന്‍റെ ഫോടോ കാന്തപുരത്തിന്‍റെ വെബ്സൈറ്റിലുമുണ്ട്’ എന്ന തലക്കെട്ടില്‍ ഒരു കഥാ മോഷ്ടാവ് കാണിച്ച അതിസാമര്‍ത്ഥ്യം കൂട്ടത്തില്‍ എടുത്ത് പരയേണ്ടതുമാണു. ആ ബ്ലോഗര്‍ പ്രചരിപ്പിച്ച ഫോടൊയുടെ കൂടെയുണ്ടായിരുന്ന അറബി ലേഖനം വായിക്കാനറിയാത്തത് കൊണ്ട തന്നെയായിരിക്കണം അദ്ദേഹം പരമാവധി ആളുകളിലേക്ക് അതെത്തിക്കാന്‍ ഉത്സാഹിച്ചതും!!! കാരണം പരിശുദ്ധമായ സനദ് വഴി സ്ഥിരപ്പെട്ട തിരുകേശമാണെങ്കില്‍ തന്നെയും പ്രായോഗികമായി ഇത് തിരുകേശമാണെന്ന് തെളിയിക്കാന്‍ വല്ല വഴിയുമുണ്ടോ എന്ന് അന്വേഷിച്ചിരുന്നവര്‍ക്ക് ഒരു പോസിറ്റീവ് സൊലൂഷന്‍ ആ ലേഖനത്തിലുണ്ടായിരുന്നു. പലവര്‍ഷങ്ങളിലായി ഗസ്-റജി തിരുകേശപ്രദര്‍ശനം നടത്തിവരുന്നതും ഇടക്കൊരു വര്‍ഷം ആ തിരുകേശം സൂര്യപ്രകാശത്തില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടതും ആ കേശത്തിന്‍ നിഴലുണ്ടായിരുന്നില്ലെന്ന തെളിയിക്കപ്പെട്ടതും ഒരു അനുഭവസ്ഥന്‍ വിശദീകരിക്കുംബോള്‍ അറബി അറിയാവുന്നവര്‍ക്ക് അത് വലിയൊരു അറിവ് കൂടിയായിരുന്നു. നബി(സ) തങ്ങളുടെ ശരീരഭാഗങ്ങള്‍ക്ക് നിഴലുണ്ടായിരുന്നില്ലെന്ന് വിശ്വസിക്കുന്നവരാണല്ലോ ലോക മുസ്ലിമുകള്‍. പക്ഷെ, കഥയറിയാതെ ബ്ലോഗര്‍മാര്‍ കാര്യം പറഞ്ഞ്പോകുന്നത് കഥകള്‍ സ്ര്‍ഷ്ടിക്കുന്ന ഗുണഫലങ്ങളിലൊന്ന് മാത്രം.

എല്ലാ കഥകളുടെയും പ്രസക്തഭാഗം കട്ടെടുത്ത് സ്വന്തം പേരില്‍ നല്ലവണ്ണം നിറം ചേര്‍ത്ത് തയാറാക്കിയ പുതിയ കഥയായിരുന്നു അശ്ലീല കഥകള്‍ക്ക് പേരെടുത്ത ഒരു സംഘടനാ മുഖപത്രം അവസാനമായി ഇറക്കിയത്. 

എല്ലാ കഥകളും ഒരു പരിധിവരെ വേലിയേറ്റം സ്ര്‍ഷ്ടിക്കുംബോള്‍ അതിന്‍റെ വരികള്‍ക്കിടയിലൂടെ വായനക്കാര്‍ക്ക് വസ്തുതകള്‍ പഠിക്കാനും പറ്റുന്നത് വായനക്കാരില്‍ നല്ല നിരൂപകരുണ്ടെന്നതിന്‍റെ തെളിവാണു. എല്ലാ കഥകളും തിരുകേശത്തിറ്റെ മഹത്വങ്ങളെ നിഷേധിക്കാനും ബറകതെടുക്കുന്നതിനെ അവഹേളിക്കാനും നബി(സ)യുടെ ആസാറുകളെ ധിക്കരിക്കാനും അനിസ്ലാമികമായി അവതരിപ്പിക്കാനുമൊക്കെ ഒന്നിനൊന്ന് മത്സരിച്ചപ്പോള്‍ സ്വഹാബികള്‍ തിരുകേശത്തെ ആദരിച്ചതിന്‍റെയും തിരുആസാറുകളില്‍ നിന്ന് ബറകതെടുത്തതിന്‍റെയും സ്വഹീഹായ ഹദീസുകള്‍ നിരൂപണങ്ങളില്‍ വിശദീകരിക്കപ്പെട്ടത് വായനക്കാരുടെ ആശങ്കകള്‍ നല്ലവണ്ണം അകറ്റുകയും ചെയ്തു. നബി(സ)യുടെ കാലത്ത് തന്നെ നബി(സ) ഒരു പാത്രം വെള്ളത്തില്‍ അവിടുത്തെ കൈയും മുഖവും കഴുകി അതില്‍ തുപ്പുകയും ആ വെള്ളം ബിലാല്‍(റ) അടക്കമുള്ള സ്വഹാബികള്‍ക്ക് നല്‍കിയതും അതവര്‍ കുടിക്കുകയും നെന്‍-ജിലും മുഖത്തിഉല്‍മ് തടവിയതും ബാക്കി വെള്ളം നബി(സ)യുടെ ഭാര്യ ഉമ്മുസലം(റ) ആവശ്യപ്പെട്ടതനുസരിച്ച് അവര്‍ക്ക് നല്‍കിയതും ബുഖാരിയിലെ ഹദീസാണെന്ന് പല നിരൂപകരും ചൂണ്ടിക്കാണിച്ചത് ശ്രദ്ധേയമാണു. നബി(സ)യുടെ വഫാതിനു ശേഷം വല്ലവരും അങ്ങിനെ ചെയ്തിട്ടുണ്ടോ എന്ന ന്യായമായ സംശയങ്ങള്‍ ബാക്കിയാവുംബോഴാണ്‍ പ്രശസ്ത സ്വഹാബി മു-ആവിയ(റ)യുടെ ചരിത്രം വന്നത്. സ്വഹാബികളില്‍ പ്രമുഖനായ മു-ആവിയ(റ) മരിക്കുന്നതിനു മുംബ് വസ്വിയ്യതായി പറഞ്ഞത് നബി(സ) നല്‍കിയ വസ്ത്രത്തില്‍ തന്നെ കഫന്‍ ചെയ്യണമെന്നും താന്‍ ആദരവോടെ സൂക്ഷിച്ച് വരുന്ന നബി(സ)യുടെ മുടിയും നഖവും തന്‍റെ ചെവിയിലും മൂക്കിലും വെക്കണമെന്നുമായിരുന്നു. ഏറ്റവും ശ്രദ്ധേയമായി ചരിത്രങ്ങളിലൊന്നായിരുന്നുവത്. ഒപ്പം ഒരു യുദ്ധവേളയില്‍ പ്രശസ്ത സ്വഹാബി ഖാലിദ് ബിന്‍ വലീദ്(റ) തന്‍റെ തൊപ്പി നഷ്ടപ്പെട്ടപ്പോള്‍ വേവലാതിയോടെ അത് തിരയാന്‍ ഇറങ്ങിയതും ഒരു തൊപ്പിയെന്തിനാണിത്ര ഗൌരവത്തില്‍ യുദ്ധവേളയില്‍ തിരയുന്നതെന്ന് സഹപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ തൊപ്പിയല്ല പ്രശ്നം അതില്‍ ഞാന്‍ സൂക്ഷിച്ചിരുന്ന നബി(സ)യുടെ തിരുകേശമാണ്‍ പ്രധാനമെന്ന് ഖാലിദ് (റ) മറുപടി നല്‍കിയതും സ്വഹീഹായ ചരിത്രങ്ങളില്‍ പെട്ടത് തന്നെ. തിരുകേശത്തിനെതിരെ തീര്‍ക്കപ്പെട്ട മുഴുവന്‍ കഥകളെയും തകര്‍ത്തെറിയാന്‍ ഈ രണ്ട് സംഭവങ്ങള്‍ തന്നെ ധാരാളമായിരുന്നു. മുജാഹിദുകള്‍ ശൈഖുല്‍ ഇസ്ലാം എന്ന് വിളിക്കുന്ന സാക്ഷാല്‍ ഇബ്നു തൈമിയ്യയുടെ ജനാസ കുളിപ്പിച്ച മിച്ച വെള്ളം ജനങ്ങള്‍ ബറകതിനു വേണ്ടി കുടിച്ചതും ബറകതെടുത്തതും നിഷേധിക്കാനാവാത്ത ഗ്രന്ഥങ്ങളില്‍ നിന്നും വിശദീകരിക്കപ്പെട്ടതോടെ കേശപൂജ കഥകള്‍ക്ക് നെടുനായകത്വം വഹിച്ച വഹാബി പാതിരിമാര്‍ മുഖം പൊത്തി ഒളിക്കേണ്ടിയും വന്നു. പക്ഷെ, ഒരു സംശയം അപ്പോഴും ബാക്കിയായി തന്നെ കിടക്കുന്നുണ്ടായിരുന്നു. നബി(സ)യെ ധിക്കരിക്കാനും അവിടത്തെ അപമാനിക്കാനും മാത്രം രൂപീക്ര്തമായ വഹാബി മൌദൂദി കക്ഷികള്‍ തിരുകേശത്തെ തള്ളിപ്പറയുന്നതില്‍ അത്ഭുതമില്ലെന്നിരിക്കെ, സുന്നത് ജമാ-അതിന്‍റെ ഭാഗമെന്ന് പറയപ്പെടുന്ന ഒരു വിഭാഗം സുന്നികളും തിരുകേശത്തിനെതിരെ രംഗത്ത് വന്നത് എന്തുകോണ്ടായിരിക്കുമെന്നതാണത്.

അംബലക്ക്ടവിലെ പണ്ടിതന്മാരുടെയും മുണ്ടന്‍പറംബിലെ ഹുദവികളുടെയും വഴിയേ തന്നെ പുതിയ കഥകളുമായി സുന്നീ ഹാഫുകാരും രംഗത്ത് വന്നതോടെ ഈ ചോദ്യം കൂടുതല്‍  ബലപ്പെടുകയും ചെയ്തു. തിരുകേശവെള്ളം 25000 രൂപക്ക് ‘വിറ്റ’ സാക്ഷാല്‍ മുത്തേടം കാസിമിയുസ്താദിന്‍റെ ആദരവാക്കപ്പെട്ട ശിക്ഷ്യന്മാര്‍ തന്നെ കാന്തപുരം തിരുകേശവെള്ളം പതിനായിരം രൂപക്ക് വില്‍ക്കുന്നുവെന്ന പരാതിപ്പാട്ടുമായി രംഗത്ത് വരുംബോള്‍ അതെങ്ങിനെയവര്‍ക്ക് കഴിയുന്നുവെന്നു ലജ്ജയുള്ളവര്‍ ആലോചിച്ചുപോവുകയും ചെയുന്നു. ഇവിടെയാണ്‍ കേശപൂജ കഥയും തുടര്‍ന്നുള്ള മുഴുവന്‍ കഥകളും മുന്നോട്ട് വെക്കുന്ന ‘പ്രശ്നം‘ എന്താണെന്ന് വായനക്കാര്‍ക്ക് എളുപ്പത്തില്‍ മനസ്സിലാവുന്നത്.

കേശപൂജ കഥയില്‍ കഥാക്ര്ത്ത് പള്ളിക്കു പുറം തിരിഞ്ഞ് നിന്ന് പള്ളക്കടിച്ച് പറഞ്ഞ ഒരു പ്രശ്നമുണ്ടായിരുന്നു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകര്‍ വരുന്ന ഒരു കേന്ത്രമാണ്‍ അജ്-മീരെന്നതും എന്നാല്‍ അതിനേക്കാള്‍ വലിയ തീര്‍ത്ഥാടനകേന്ത്രമായി കോഴിക്കോട് മാറിയേക്കാമെന്നതുമായിരുന്നുവത്. അജ്-മീരിലെ പള്ളിയേക്കാള്‍ വലിയ പള്ളിയാണ്‍ കോഴിക്കോട് വരുന്നത് എന്നതിനാലാവില്ല അദ്ദേഹത്തിന്‍റെ ആ പരാതി. കാരണം അജ്-മീരിലെക്കാള്‍ വലിയ പള്ളി ഡല്‍ഹിയിലുമുണ്ടല്ലൊ! പിന്നെ, പ്രശനമെന്തായിരിക്കും? അജ്-മീരിലേക്കാള്‍ വലിയ സൂക്ഷിപ്പ് സ്വത്താണോ കോഴിക്കോട് ശ-അറെ മുബാറക് ഗ്രാന്‍ഡ് മസ്ജിദില്‍ വരാന്‍ പോകുന്നത്. സംശയമില്ല, ശൈഖുല്‍ ഹിന്ദ് ഖാജാ മു-ഈനുദ്ദിന് (ഖ.സി.) എന്ന അജ്-മീരിലെ ശൈഖ് മഹത്വമേറെയുള്ള ഔലിയാക്കളില്‍ ഒരാള്‍ തന്നെയാണ്‍. എന്നാല്‍, അന്ബിയാക്കളില്‍ തന്നേ ഏറ്റവും ശ്രേഷ്ടരായ ഹബീബ്(സ) തങ്ങളുടെ തിരുശേഷിപ്പുകള്‍ക്ക് പിന്നേയും മഹത്വമേറെയുണ്ടെന്ന് വിശ്വസിക്കുന്നവരാണ്‍ സുന്നത് ജമാ-അതിന്‍റെ വിശ്വാസികള്‍. അജ്-മീറിനേക്കാള്‍ വലിയ തീര്‍ത്ഥാടനകേന്ത്രമായി കോഴിക്കോട് മാറിയാലും ഇല്ലെങ്കിലും തിരുശേഷിപ്പുകളില്‍ പെട്ട തിരുകേശം സൂക്ഷിക്കാന്‍ രാജ്യത്തെ ഏറ്റവും വലിയ പള്ളി നിര്‍മ്മിക്കാന്‍ തന്നെ കാന്തപുരമുസ്താദ് തീരുമാനിച്ച് കഴിഞ്ഞിരിക്കുന്നു. ജീവിതത്തില്‍ എടുത്തുകഴിഞ്ഞ തീരുമാനങ്ങളൊന്നും പിന്-വലിക്കേണ്ടി വന്നിട്ടില്ലാത്ത കാന്തപുരമുസ്താദിനോട് ഈ തീരുമാനം പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെടുന്നത് മൌഡ്ഡ്യമാണെന്ന് വഹാബി-മൌദൂദി-ഇഗ്റേഡ് കൂട്ടുകെട്ടുകള്‍ക്ക് നല്ലവണ്ണമറിയുകയും ചെയ്യാം. ഉഹുദ് മലയോളം സ്വര്‍ണ്ണം ലഭിച്ചാല്‍ അതു മുഴുവനും നബി(സ)യുടെ മദ്-ഹ് പറയാന്‍ ചെലവഴിക്കുമെന്ന് പ്രഖ്യാപിച്ച നേതാക്കളുടെയും ഇമാമുകളുടെയും അനുയായികള്‍ക്ക് ജനകീയ കൂട്ടായമയില്‍ നാല്പത് കോടിയുടെ ഒരു പള്ളി നിര്‍മ്മിക്കുന്നതില്‍ സന്തോഷമേയുള്ളൂ. വര്‍ഷങ്ങള്‍ക്ക് മുംബ് ഒരു സ്വഫ്ഫ് തികയാതെ ജമാ-അതുകള്‍ നടന്നിരുന്ന കോഴിക്കോട്ട് പല പള്ളികളിലും ഇന്നു ജുമുഅ നിസ്കരിക്കുന്നത് റോഡുകളിലാണെന്നിരിക്കെ, 25000 പേര്‍ക്ക് നിസ്കരിക്കാവുന്ന ഒരു പള്ളിയില്‍ വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ പെരുന്നാളിനും ജുമു-അക്കും പിന്നെയും ഗ്രൌണ്ടുകള്‍ വേണ്ടി വരുമെന്ന് ദീര്‍ഘവീക്ഷണം നടത്താന്‍ ധൈര്യമുള്ള ഒരേയൊരു പണ്ടിതന്‍ കാന്തപുരമുസ്താദ് മാത്രമാണെന്നും കേരളീയര്‍ക്ക് നന്നായി അറിയാം. 

ഇതോടെ എല്ലാ കഥകളും അപ്രസക്തമാവുകയാണ്‍. ഒപ്പം എല്ലാ ക്ഥാക്ര്‍ത്തുക്കളോടും ലളിതമായ ഭാഷയില്‍ ഞങ്ങള്‍ ചിലത് ഉണര്‍ത്തുകയാണു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ സംഘ്ടനാ പാടവമുള്ള മുസ്ലിം നേതാവിന്‍റെ പേര്‍ രണ്ടുവട്ടം ആലോചിക്കാതെ നിങ്ങള്‍ കാന്തപുരമുസ്താദെന്ന് പറയുമെങ്കില്‍, നിങ്ങളത് സമ്മതിക്കാന്‍ വര്‍ഷങ്ങള്‍ കാന്തപുരമുസ്താദിന്‍ പണിയെടുക്കേണ്ടി വന്നിട്ടുണ്ട്. എന്നാല്‍, ഇന്ത്യ്യില്‍ ഏറ്റവും വലിയ വിദ്യാഭ്യാസ വിപ്ലവത്തിനു നേത്ര്ത്വം കൊടുക്കുന്ന പണ്ടിതന്‍ ആര്‍? ഏറ്റവും കൂടുതല്‍ യതീമുകളെ ദത്തെടുത്ത് സം-രക്ഷിക്കുന്ന നേതാവാര്‍? അഗതികളുടെ കണ്ണീരൊപ്പാന്‍ ഓടി നടക്കുന്ന മനുഷ്യ് സ്നേഹിയാര്‍? യുദ്ധവും തീവ്രവാദവും തകര്‍ത്തെറിഞ്ഞ കാശ്മീരിലെ ജീവിക്കാന്‍ വകയില്ലാത്ത് നൂറുകണക്കിന്‍ കുടുംബങ്ങളെ ജീവിതത്തിലേക്ക് തിരിച്ച്കൊണ്ടുവന്ന രാജ്യ സ്നേഹിയാര്? സുനാമിയില്‍ തകര്‍ന്നടിഞ്ഞ ആന്തമാന്‍ നിക്കോബാര്‍ ദീപുകളിലും മറ്റും ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട ആയിരങ്ങളെ ദത്തെടുത്ത് സം-രക്ഷിക്കാന്‍ മുന്നോട്ട് വന്ന മഹാ മനീഷി ആര്‍?  തന്‍റെ വിദ്യാര്‍ത്തി സംഘടനയുടെ ഇരുപതാം വാര്‍ഷികത്തില്‍ 20 നിര്‍ദ്ദന കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കി സമുദായത്തിന്‍റെ കണ്ണീരൊപ്പിയ ജനനായകനാര്? തന്‍റെ സ്ഥാപനത്തിന്‍റെ മുപ്പത്തിമൂന്നാം വാര്‍ഷികത്തില്‍ 33 അനാഥപെണ്‍കുട്ടികളുടെ വിവാഹം നടത്തിയും യുവജന സംഘടനയുടെ നാല്പതാം വാര്‍ഷികത്തില്‍ സമൂഹത്തിലെ 40 പെണ്‍കുട്ടികളുടെ സമൂഹ വിവാഹം നടത്തിയും മാത്ര്ക കാണിച്ച ചരിത്ര പുരുഷനാര്‍? എന്നിങ്ങനെയുള്ള നിരവധി ചോദ്യങ്ങള്‍ ചോദിച്ചാല്‍ കേരളത്തിലെ ഏതൊരു മനുഷ്യനും ഒരുവട്ടം പോലും ആലോചിക്കാതെ മറുപടി പറയുന്നത് ഖമറുല്‍ ഉലമാ കാന്തപുരമുസ്താദിന്‍റേത് മാത്രമായിരിക്കും.

അല്ലാഹു ആ മഹാ മനീഷിക്ക് ആഫിയതുള്ള ദീര്‍ഘായുസ്സ് നല്‍കട്ടെ, നമുക്ക്  നബി(സ)യുടെ ആസാറുകളെ ആദരിക്കാന്‍ തൌഫീഖ് നല്‍കട്ടെ. ആമീന്‍.

പ്രാര്‍ത്ഥനാ വസ്വിയ്യതോടെ

അമീന്‍ മാണിയൂര്‍


OLAVATTUR PANICHIKAPALLIYALI SUNNI CENTRE BUILDING AND SSF SYS SBS OFFICE
ഒളവട്ടൂര്‍ പനിചികപള്ളിയാളി സുന്നി സെന്റര്‍ , എസ് എസ് എഫ് ഓഫീസ്.



SSF AND SYS OFFICE OLD OFFICE
ഒരു പാട് സംഭവങ്ങള്‍ക്ക് സാക്ഷി ...
ഒരു പാട് കഥകള്‍ പറയാനുണ്ട്‌...
ഇനി എത്ര കാലം



2009 ബലി പെരുന്നാള്‍ ദിനത്തില്‍ നടത്തിയ ഉളുഹിയ്യത്ത്
ഇടക്ക് അല്‍പം കട്ടനുമാവാമം
നാസര്‍ മാങ്ങാട്ട് പറമ്പന്‍ ചായ കൊടുക്കുന്നു.   .

ചെറിയ കാരണവന്‍മാര്‍ അല്‍പം വിശ്രമത്തില്‍
നോക്കി നില്‍ക്കാതെ ഒന്ന് വേഗം


ഒരു നൂറ്റാന്ദിന്ടെ പ്രായമുള്ള പത്രങ്ങള്‍ അര നുറ്റാണ്ടിന്റെ പക്വതയെങ്കിലും കാണിക്കണം. സമുദായങ്ങളെ തമ്മില്‍ സംശയിപ്പിക്കുന്ന  നെറികെട്ട രീതി അനുവര്‍ത്തിക്കുന്നത് ശരിയല്ല. കേരളീയന്റെ ഐക്യ മനസ്ഥിതി തകര്‍ക്കാന്‍ ലവ് ജിഹാദ് സൃഷ്ടിക്കുന്ന മാധ്യമങ്ങളെ തിരിച്ചറിയുക.

അനുസ്മരണം


കഴിഞ്ഞ നവംബര്‍ ഏഴാം തിയ്യതി ഇഹലോകവാസം വെടിഞ്ഞ തമ്പാര മുഹമ്മദ്‌ കാക്ക ഒളവട്ടൂര്‍ പനിചികപള്ളിയാളി പ്രദേശത്തെ തീര്ത്തും ദുഃഖ തിലാക്കിയാണ് കടന്നു പോയത്‌. മത ഭക്തനും അദ്വാന ശീലനുമായ നല്ലൊരു കര്‍ഷകന്‍ കൂടിയായ അദ്ദേഹം സര്‍വര്‍ക്കും ആദരനീയനും മാതൃ കാപുരുഷനും ആയിരുന്നു. മഹല്ല് പള്ളി കമ്മറ്റിയിലും ഹസനിയ്യ മദ്രസ്സ കമ്മറ്റിയിലും പ്രവര്‍ത്തിച്ച മുഹമ്മദ്‌ കാക്ക നാട്ടിലെ സുന്നി പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. നാട്ടിലെ സുന്നി പരിപാടികളില്‍ മുപില്‍ തന്നെ അദ്ദേഹം സ്ഥാനം ഉറപ്പിക്കുമായിരുന്നു . സുന്നി പ്രസംഗ പരിപാടികള്‍ വയളുകള്‍ ദിക്ര്‍ സദസ്സുകള്‍ എന്നിവ അയല്‍ പ്രദേശങ്ങളില്‍ എവിടെ സഘടിപിച്ചാലും അദ്ദേഹം അവിടെ മുമ്പില്‍ ഉണ്ടാകുമായിരുന്നു. സിങ്ങപ്പുരില്‍ ജോലി ചെയ്യുന്ന എഞ്ചിനീയര്‍ മുഹമ്മദ്‌ കുട്ടിയുടെ പിതാവായ അദ്ദേഹം ദീനി കാര്യങ്ങള്‍ക്ക് വളരെ ഉദാരമായി സഹായിച്ചിരുന്നു. ജമാത്ത്‌ നിസ്കാരങ്ങള്‍ക്ക് പള്ളിയില്‍ ഒന്നാം സഫ്ഫില്‍ എത്തുന്ന അദ്ദേഹം അങ്ങദികളിലും പീടികകളിലും ഇരുന്നു അനാവശ്യ ചര്‍ച്ചകളില്‍ ഒരിക്കലും എര്പെട്ടിരുന്നില്ല.

ഏതാനും മാസങ്ങളായി രോഗിയായിരുന്ന അദ്ദേഹം എല്ലാവരെയും ദുഃഖ ത്തി ലാഴത്തി യാണ് കടന്നു പോയത്‌. അദ്ധേഹത്തിന്റെ മയ്യത്ത്‌ നിസ്കാരത്തിനു പണ്ഡിതന്മാരും സയ്യിദന്മാരും മുത അല്ലിമീങ്ങളും ഉള്‍പെടെ വന്‍ ജനക്കൂട്ടമാണ് ഒരുമിച്ചുകൂടിയത്‌. മയ്യത്ത്‌ നിസ്കാരത്തിനു ബഹുവന്ദ്യരായ കാന്തപുരം എ. പി. അബൂബക്കര്‍ മുസ്ലി യാര്‍ ആണ് നേത്ര്‍ ത്വം നല്‍കിയത് . മുഹമ്മദ്‌ കാക്കയുടെ പരലോക ജീവിതം അള്ളാഹു എളുപ്പമാക്കുകയും മക്കളെ നല്ലവരില്‍ ഉള്‍പെടുത്തുകയും ചെയ്യുമാറാകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

SSF Olavatur Panichikapalliyali Unit

ഇസ്‌ലാമിക സംസ്‌കൃതിയുടെ കഥകള്‍ പറഞ്ഞിരുന്ന ആ മിനാരങ്ങളും ഖുബ്ബകളും????




വഹാബീ ശ്‌മശാനവിപ്ലവത്തിന്റെ കൈക്കരുത്തിന്നിരയായി തകര്‍ന്നുവീണതാണ്‌ ആ ഖുബ്ബകളും മിനാരങ്ങളും. ഇസ്‌ലാമിക സംസ്‌കൃതിയുടെ കഥകള്‍ പറഞ്ഞിരുന്ന ആ മിനാരങ്ങളും ഖുബ്ബകളുംകല്ലറകളും ഓര്‍മകളോട്‌ കലാപത്തിലേര്‍പ്പെട്ട ക്രൂരരായ വഹാബികള്‍ നിലംപരിശാക്കി.സാമ്രാജ്യത്വ ലക്ഷ്യം അങ്ങനെ അവര്‍ അപ്രതീക്ഷിത വേഗതയിലും വൈദഗ്‌ധ്യത്തിലും സാക്ഷാല്‍കരിച്ചു. ഉന്‍വാനുല്‍മജ്‌ദ്‌ എന്ന പുസ്‌തകത്തില്‍ ഇക്കാര്യം പറയുന്നു: ``മക്ക, മദീന, യമന്‍, തിഹാമ, ഒമാന്‍, ഇഹ്‌സാഅ്‌, നജ്‌ദ്‌ തുടങ്ങിയ ഒട്ടേറെ പ്രദേശങ്ങളില്‍ ഖബറുകള്‍ക്ക്‌ മീതെ നിര്‍മിക്കപ്പെട്ട ഖുബ്ബകള്‍ അവര്‍ പൊളിച്ചുനീക്കി.'' (ഉന്‍വാനുല്‍ മജ്‌ദ്‌) 1/90) ചരിത്രം കണ്ട ഏറ്റവും വലിയ ശ്‌മശാനവിപ്ലവകാരി ഇബ്‌നുഅബ്‌ദുല്‍വഹാബിനെ വാഴ്‌ത്താനായി എഴുതപ്പെട്ട പുസ്‌തകമാണ്‌ ഉന്‍വാനുല്‍ മജ്‌ദ്‌ ഫീ താരീഖിന്നജ്‌ദ്‌. പുസ്‌തകം തുടരുന്നു: ``വഹാബി സംഘം ഇരുപതുദിവസം മക്കയില്‍ താമസിച്ചു. എല്ലാ ദിവസവും കാലത്തു പുറപ്പെട്ടു ഖുബ്ബകള്‍ പൊളിച്ചുനീക്കി തിരിച്ചു വരുമായിരുന്നു അവര്‍. മക്കയില്‍ ഒരൊറ്റ ജാറവും ഖുബ്ബയും അവശേഷിപ്പിച്ചില്ല. എല്ലാം നിലംപരിശാക്കി.'' (ഉന്‍വാനുല്‍ മജ്‌ദ്‌ 1/123)ഇപ്രകാരം മദീനയിലും ആവര്‍ത്തിച്ചു.കെ സി അബൂബക്കര്‍ മൗലവി ഉഗ്രപുരം, ഇകെ മൗലവി എഡിറ്ററായ അല്‍ ഇത്തിഹാദ്‌ അറബിമലയാള മാസികയില്‍ എഴുതി:``1801 ഏപ്രില്‍ 30-ാം തീയതി പതിനായിരം വരുന്ന ഒരു വമ്പിച്ച വഹാബിസൈന്യം കര്‍ബലാപട്ടണം വളഞ്ഞു. പട്ടണവാസികളില്‍ ഒരു ഭാഗത്തെ ആളുകളെ അവര്‍ കൊന്നുകളഞ്ഞു.ഹുസൈന്‍(റ)വിന്റെ മഖാം കൊള്ളയടിച്ചു. അവിടേക്ക്‌ അനറബികളായ സന്ദര്‍ശകര്‍ വഴിപാടായി കൊടുത്തിരുന്ന വിലപിടിച്ച രത്‌നങ്ങളും മറ്റും അവര്‍ ശേഖരിച്ചു. ഇതൊന്നും അവരുടെ ഹൃദയത്തിന്‌ അസഹ്യമായി തോന്നിയില്ല.വഹാബികള്‍ ഈ അവസരം അസ്സലായി ഉപയോഗിച്ചു. അവര്‍ വേഗം ഹിജാസിലേക്കു കുതിക്കുകയും ഹറമയ്‌നിയില്‍(മക്ക,മദീന)പ്രവേശിക്കുകയും ചെയ്‌തു. അവിടെയുണ്ടായിരുന്ന ഔലിയാക്കളുടെ ഖബറുകളും മറ്റും പൊളിച്ചു. രത്‌നങ്ങളും മറ്റും കൊള്ളയടിച്ചു പരസ്യമായി മാര്‍ക്കറ്റില്‍ ലേലം ചെയ്‌തു വിറ്റു.പിന്നീട്‌ ഔലിയാക്കളുടെ ജാറങ്ങള്‍ പൊളിക്കുകയും അവിടെ സൂക്ഷിച്ചിരുന്ന വഴിപാടായിക്കിട്ടിയ ഹദ്‌യകളും വിലപിടിച്ച സാധനങ്ങളും പിടിച്ചെടുക്കുകയും മഖാമിലെ അന്തേവാസികളെ ആട്ടിയോടിക്കുകയും ചെയ്‌തു....''(അല്‍ ഇത്തിഹാദ്‌ 1956 സെപ്‌തംബര്‍. പുസ്‌തകം 3 ലക്കം7)ഇന്ത്യന്‍മുസ്‌ലിംകളും സ്വാതന്ത്ര്യ പ്രസ്ഥാനവും എന്ന പുസ്‌തകത്തില്‍ ഇ മൊയ്‌തുമൗലവിയും ഇക്കാര്യം ഹ്രസ്വമായി വരച്ചിട്ടിട്ടുണ്ട്‌, 67,68,69 പുറങ്ങളില്‍.കൊള്ളയും കൊലയും നടത്തിയാണ്‌ ആദര്‍ശപ്രസ്ഥാനം നാള്‍വഴികള്‍ താണ്ടിയതെന്ന്‌ വിശദീകരിക്കുന്ന സജീവ സാക്ഷ്യങ്ങളാണിതൊക്കെ. ബാമിയാനിലെ ബുദ്ധപ്രതിമകള്‍ക്കു നേരെ ചീറിയടുത്ത താലിബാന്‍ തീവ്രവാദത്തിന്റെ ദാര്‍ശനിക പശ്ചാത്തലം എവിടെയാണെന്നത്‌ ഇതൊക്കെ വായിച്ചറിയുമ്പോള്‍ നമുക്ക്‌ അനാവൃതമാവാതിരിക്കില്ല. ആദര്‍ശ പ്രതിയോഗികളായമുസ്‌ലിംകളോടുള്ള വഹാബി നിലപാടിതാണെങ്കില്‍ അമുസ്‌ലിംകളോടും ചിഹ്നങ്ങളോടുമുള്ള അവരുടെ അസഹിഷ്‌ണുത എത്ര മാരകമായിരിക്കും?അന്ത്യവിശ്രമസങ്കേതങ്ങള്‍ അനാചാരക്കൂടുകളാണെന്ന്‌ വിശ്വാസത്തിന്റെ പേരു പറഞ്ഞുധരിപ്പിച്ചായിരുന്നു എല്ലാ ആക്രമണങ്ങളും. സത്യം എന്താണ്‌? മഹാത്മാക്കള്‍ അന്ത്യവിശ്രമം കൊള്ളുന്ന മഖ്‌ബറകളെ ആദരിക്കലും പരിചരിക്കലുമൊന്നും അനാചാരപ്രവൃത്തികളല്ല. നബി(സ)യുടെ ഖബറിന്‍മേല്‍ സുഗന്ധം പുകച്ചിരുന്ന അബ്‌ദുല്ലാഹില്‍ മുജ്‌മിര്‍ എന്നൊരാളെ ചരിത്രം പരിചയപ്പെടുത്തുന്നുണ്ട്‌. ഇമാം ത്വബ്‌റാനി(റ) എഴുതി: ``ഇദ്ദേഹത്തിന്‌ മുജ്‌മിര്‍ (സുഗന്ധവസ്‌തുക്കള്‍ കത്തിക്കുന്നയാള്‍) എന്നു പേര്‌ കിട്ടാന്‍ കാരണം, അദ്ദേഹം നബി(സ)യുടെ ഖബറിനരികില്‍ ഇപ്രകാരം ചെയ്യാറുള്ളതുകൊണ്ടാണ്‌. ഇദ്ദേഹം ഉമര്‍(റ)ന്റെ അധീനതയിലുള്ള വ്യക്തിയായിരുന്നു.''(അല്‍ മുഅ്‌ജമുസ്വഗീര്‍ 2/32)ഇപ്രകാരം നബി(സ)യുടെ ഖബര്‍ സംരക്ഷിക്കാനും പരിപാലിക്കാനുമായി ഒരു ഖാദി തന്നെ ഉണ്ടായിരുന്നതായി ചരിത്രത്തില്‍ കാണാം. ഇമാം ത്വബ്‌റാനി തന്നെ എഴുതുന്നു: ``യഹ്‌യബുനുസഈദ്‌ അബൂസകരിയ്യ അല്‍മദനി(റ) റസൂലിന്റെ ഖബറിന്റെ സംരക്ഷകനാണ്‌.''(അല്‍ മുഅ്‌ജമുല്‍ ഔസഥ്‌. 3/202)ഖബര്‍ പരിപാലിക്കുന്നതു പോലെത്തന്നെയാണ്‌ അവിടെ മറമാടപ്പെട്ടവര്‍ക്കായി പ്രാര്‍ത്ഥിക്കുന്നതും. അതും അനാചാരമല്ല. റസൂലിനെ ചാണിനു ചാണായി പിന്തുടര്‍ന്നതു കാരണം മുത്തബിഉസ്സുന്ന എന്ന ഖ്യാതി നേടിയ സ്വഹാബിപ്രമുഖനാണ്‌ അബ്‌ദുല്ലാഹിബ്‌നു ഉമര്‍(റ). അദ്ദേഹത്തെപ്പറ്റി അബ്‌ദുല്ലാഹിബ്‌നുദീനാനി(റ)നെ ഉദ്ധരിച്ച്‌ ഇമാം ബൈഹഖി എഴുതി: ``റസൂലിന്റെ ഖബര്‍ശരീഫിനരികില്‍ ഇബ്‌നുഉമര്‍(റ)നില്‍ക്കുന്നത്‌ ഞാന്‍ കണ്ടു.
റസൂല്‍(സ)നോട്‌ സലാം പറയുന്നു. പിന്നീടവിടെ വച്ച്‌ പ്രാത്ഥിക്കുന്നു, പിന്നീട്‌ അബൂബക്കര്‍(റ), ഉമര്‍(റ)എന്നിവര്‍ക്കു വേണ്ടിയും പ്രാര്‍ത്ഥിച്ചു.''(അസ്സുനനുല്‍കുബ്‌റാ 245/5)
ഉബൈദുല്ലാഹിബ്‌നു അബ്‌ദുല്ലാഹിബ്‌നു ഉത്‌ബത്‌ പറയുന്നു: ``സ്വഹാബിപ്രമുഖനുംനബി(സ)യുടെ ഇഷ്‌ടതോഴനുമായ ഉസാമതുബ്‌നുസൈദ്‌(റ) ആയിശ(റ)യുടെ റൂമിനരികില്‍ (അതിലാണല്ലോ നബി(സ)യെ മറമാടിയിട്ടുള്ളത്‌)വച്ചു പ്രാര്‍ത്ഥിക്കുന്നത്‌ ഞാന്‍ കണ്ടു. അപ്പോള്‍ മര്‍വാന്‍ കടന്നുവരികയും തന്റെ സംസാരം ഉസാമ(റ)യെ കേള്‍പ്പിക്കുകയും ചെയ്‌തു. തല്‍സമയം ഉസാമ(റ) പറഞ്ഞു: ``നിശ്ചയം, മോശക്കാരനായ നീചനോട്‌ അല്ലാഹു ദേഷ്യപ്പെടുമെന്ന്‌ നബി(സ) പറയുന്നത്‌ ഞാന്‍ കേട്ടിട്ടുണ്ട്‌.'' ഈ സംഭവം ത്വബ്‌റാനി(റ) അല്‍ മുഅ്‌ജമുല്‍ കബീര്‍ 1/16ല്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌. ഈ ഹദീസ്‌ കുറ്റമറ്റതാണെന്നും ശരിയായ പരമ്പരയുള്ളതാണെന്നും ഹാഫിള്‌ റിയാഉല്‍ മഖ്‌ദസി(റ) അല്‍ മുഖ്‌താറാത്‌ 4/105ലും ഇമാം നൂറുദ്ദീനില്‍ ഹയ്‌സമി(റ) മജ്‌മഉവാഇദ്‌ 8/64,65ലും രേഖപ്പെടുത്തിയിട്ടുണ്ട്‌.അദ്ദേഹം തന്റെ പിതാവില്‍ നിന്ന്‌ ഉദ്ധരിക്കുന്നു: ``സ്വഹാബി പ്രമുഖന്‍ അനസുബ്‌നു മാലിക്‌ (റ) നബി(സ)യുടെ ഖബറിനരികില്‍ വന്നു; എന്നിട്ട്‌ തന്റെ ഇരുകരവും ഉയര്‍ത്തിനിന്നു. നബി(സ)യുടെ മേല്‍ വല്ലതും തുറന്നുവിടുകയാണോ എന്നുപോലും ഞാന്‍ കരുതി. പിന്നെ അദ്ദേഹം പിരിഞ്ഞുപോയി.'' ഈ സംഭവം ഇമാം ബൈഹഖി (റ) ശുഅ്‌ബുല്‍ ഈമാന്‍
3/491ല്‍ രേഖപ്പെടുത്തിയിട്ടുണ്ട്‌.സ്വഹീഹുല്‍ ബുഖാരിയില്‍ 18 തവണയും സ്വഹീഹുല്‍ മുസ്‌ലിമില്‍ 31 തവണയും ഹദീസുദ്ധരിച്ചിട്ടുള്ള താബിഉകളിലെ പ്രമുഖ പണ്ഡിതനാണ്‌ ഇമാം ഇബ്‌നു മുന്‍ഖദിര്‍(റ).ഇമാം മാലികിയുടെ പ്രശസ്‌തനായ ഗുരുക്കന്മാരിലൊരാള്‍.മനപ്രയാസമുണ്ടാകുമ്പോള്‍നബിതിരുമേനിയുടെ ഖബറിടത്തില്‍ പോകുന്നയാളാണദ്ദേഹം. തന്റെ കവിള്‍ നബിയുടെ ഖബറിനോടു ചേര്‍ത്തുവച്ചാണ്‌ അദ്ദേഹം നില്‍ക്കാറുള്ളത്‌. തിരുനബിയുടെ ഖബറിടം തനിക്ക്‌ വലിയൊരാശ്വാസമാണെന്നദ്ദേഹം പറഞ്ഞതായി രേഖയുണ്ട്‌. ഹാഫിളുദ്ദനബിയാണത്‌ എഴുതിയിട്ടുള്ളത്‌.
മുസ്‌ലിംകളുടെ രണ്ടാം പ്രമാണമായ ഹദീസുകളുടെ മുഖ്യ സമാഹര്‍ത്താക്കളായ ഇമാം ബുഖാരിയും മുസ്‌ലിമും ഇദ്ദേഹത്തില്‍നിന്ന്‌ നിരവധി തവണ ഹദീസുകള്‍ ഉദ്ധരിച്ചിട്ടുണ്ട്‌. ഹദീസ്‌ പറയുന്നവരെ കൃത്യമായി വിലയിരുത്തി മാത്രം സമാഹാരം പൂര്‍ത്തിയാക്കിയ ഇവര്‍ക്കൊന്നുമില്ലാത്ത അസ്‌പൃശ്യതയാണ്‌ മഹദ്‌വ്യക്തിത്വങ്ങളുടെ അന്ത്യവിശ്രമസ്ഥാനങ്ങളോടും തിരുശേഷിപ്പുകളോടും അപദാനങ്ങളോടും വഹാബി വിഭാഗങ്ങള്‍ പുലര്‍ത്തുന്നത്‌.ഹിജ്‌റ 287ല്‍ ദിവംഗതനായ ഹാഫിള്‌ ഇബ്‌നുഅബീ ആസ്വിം(റ) എഴുതി: ``സ്വഹാബി പ്രമുഖനും സ്വര്‍ഗംകൊണ്ട്‌ തിരുനബിയില്‍ നിന്ന്‌ സുവിശേഷം കിട്ടിയവരിലൊരാളുമായ ത്വല്‍ഹത്തുബ്‌നു ഉബൈദില്ലാഹി (റ), എഴുപതിനായിരം ദിര്‍ഹമിന്‌ വാങ്ങിയ വീട്ടിലാണ്‌അദ്ദേഹത്തിന്റെ ഖബറിടം. പണ്ഡിതന്മാരും മഹത്തുക്കളും വല്ല പ്രയാസവുമുണ്ടായാല്‍ ത്വല്‍ഹത്ത്‌(റ)ന്റെ ഖബറിന്നരികില്‍ പ്രാര്‍ത്ഥന നടത്തും. പണ്ടു മുതലേ നമ്മുടെ
ഗുരുക്കന്മാര്‍ അവരുടെ മുന്‍ഗാമികള്‍ ഇപ്രകാരം ചെയ്യുന്നത്‌ കണ്ടതാണ്‌.'' (അല്‍ ആഹാദുവല്‍ മസാനി 1/163)ഹിജ്‌റ 285ല്‍ വഫാത്തായ പ്രമുഖ പണ്ഡിതന്‍ ഇമാം ഇബ്രാഹീമുല്‍ഹര്‍ബി(റ)യും ഹിജ്‌റ 330ല്‍ വഫാത്തായ ഇമാം അബൂഅബ്‌ദില്ലാഹില്‍ മഹാമിലി(റ)യും പറയുന്നു; സ്വൂഫീ നേതാവായ ശൈഖ്‌ മഅ്‌റൂഫുല്‍ കര്‍ഖി(റ)യുടെ മഖ്‌ബറ വലിയ ആശ്വാസകേന്ദ്രമാണെന്ന്‌ പരീക്ഷിച്ചു ഫലം തെളിഞ്ഞതാണ്‌. ഇമാം മഹാമിലി(റ)യുടെ വാക്കുകളില്‍:എഴുപതുവര്‍ഷമായി എനിക്കാഖബറിനെക്കുറിച്ചറിയും. ബുദ്ധിമുട്ടനുഭവിക്കുന്ന ഏതൊരാളും അവ ദൂരീകരിക്കുന്നതിനായി മഅ്‌റൂഫുല്‍കര്‍ഖി(റ)യുടെ ഖബറിങ്കലെത്തിയാല്‍ അവന്റെ പ്രയാസം അല്ലാഹു നീക്കിക്കൊടുക്കാതിരുന്നിട്ടില്ല. (താരീഖ്‌ ബഗ്‌ദാദ്‌ 1/123) ഖത്തീബുല്‍ ബഗ്‌ദാദി-മരണം ഹി:463)ഹിജ്‌റ 80ല്‍ ജനിച്ച്‌ 150ല്‍ ദിവംഗതനായ പണ്ഡിതനാണ്‌ ഇമാം അബൂഹനീഫ(റ). ഇമാം ശാഫി(റ)ഇദ്ദേഹത്തെ കണ്ടിട്ടില്ല. കാരണം, ഹിജ്‌റ 150ലാണ്‌ ഇമാം ശാഫിഈ (റ) ജനിക്കുന്നത്‌. എന്നാല്‍ ഇമാം ശാഫിഈ ബഗ്‌ദാദിലെത്തുമ്പോള്‍ എല്ലാ ദിവസവും ഇമാം അബൂഹനീഫ(റ)ന്റെ മഖ്‌ബറയില്‍ പോവുകയും അനുഗ്രഹം വാങ്ങുകയും ചെയ്‌തിരുന്നു.``എനിക്ക്‌ പ്രത്യേകം വല്ല ആവശ്യവും നേരിട്ടാല്‍ ഞാന്‍ രണ്ടുറക്‌അത്‌നിസ്‌ക്കരിക്കുകയും ഇമാം അബൂഹനീഫ(റ)യുടെ മഖ്‌ബറയില്‍ പോവുകയും അവിടെവച്ച്‌പ്രാര്‍ത്ഥിക്കുകയും ചെയ്യാറുണ്ടായിരുന്നു. അക്കാരണത്താല്‍ എന്റെ ആവശ്യം നിറവേറാതിരുന്നിട്ടില്ല.'' (താരീഖു ബാഗ്‌ദാദ്‌ 1/132 -ഹാഫിള്‌ ഖത്തീബൂല്‍ ബഗ്‌ദാദി. മരണം ഹിജ്‌റ 463/ അഖ്‌ബാറു അബീഹനീഫ 1/94 - ഖാളി അബൂ അബ്‌ദില്ലാഹി സ്സ്വയ്‌മരി ;മരണം: ഹിജ്‌റ 436)തൗഹീദിനോടുള്ള പ്രതിബദ്ധതയല്ല ചരിത്ര സാക്ഷ്യങ്ങളോടുള്ള പക തന്നെയാണ്‌ ഇവരുടെ അതിക്രമങ്ങള്‍ക്കും കുപ്രചാരണങ്ങള്‍ക്കുമുള്ള ഒരേയൊരു ഹേതു. അനിസ്‌ലാമികതയുടെ ഇടങ്ങളായിരുന്നു ആ ഖുബ്ബകളും മിനാരങ്ങളുമെങ്കില്‍ ലോകം കണ്ട വലിയ മഹാത്മാക്കളൊന്നും അവിടേക്ക്‌ പോവില്ലല്ലോ. വിജ്ഞാനങ്ങള്‍ക്കും വസ്‌തുതകള്‍ക്കും എതിര്‍ ശബ്‌ദങ്ങള്‍ക്കും നേരെ കടുത്ത അസഹിഷ്‌ണുത പുലര്‍ത്തുന്നതാണ്‌ സത്യത്തില്‍ വഹാബിസം
അലവി സഖാഫി കൊളത്തൂര്‍